സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി

ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ സന്നിധാനത്ത് 15 വനിതാപൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. കൂടുതല്‍ സ്ത്രീകളെത്തിയാല്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇവരെ നിയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സിഐ- എസ്ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇന്നലെ തന്നെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്.
നട ഇന്ന് തുറക്കാനിരിക്കെ ശക്തമായ പോലീസ് കാവലിലാണ് ശബരിമല . 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.
ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ മറ്റ് സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്.