ഫ്ലൈഓവറിലൂടെ ചീറിപ്പാഞ്ഞ് ‘ കത്തുന്ന കാര്‍’ ഏവരെയും സ്തബ്ധരാക്കിയ കാഴ്ച

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഗര്‍ഗൂണ്‍ ഫ്ലൈഓവറിലൂടെ പാഞ്ഞുപോയ കാര്‍ കണ്ട് എല്ലാവരും ഭയന്നു. ഓടികൊണ്ടിരിക്കുന്ന കാര്‍ കത്തുന്നു. കാര്‍ ഡ്രൈവര്‍ അതിസാഹസികമായി കാറില്‍ നിന്ന് ചാടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ദീപാവലിക്ക് ബന്ധുക്കള്‍ക്ക് സമ്മാനിക്കാനായി പടക്കങ്ങളുമായി എത്തിയതായിരുന്നു രാകേഷ് ചന്‍ഡല്‍. അദ്ദേഹത്തിന്‍റെ ഹോണ്ട സിറ്റി കാര്‍ ദില്ലി സൈബര്‍ സിറ്റക്കടുത്തുള്ള ഗര്‍ഗൂണ്‍ ഫ്ലൈഓവറില്‍ കയറിയപ്പോള്‍ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു.
കാറിന്‍ തീ പിടിച്ചതോടെ രാകേഷ് ചന്‍ഡല്‍ പുറത്തേക്ക് ചാടി. ഡ്രൈവറില്ലാത്ത കാര്‍ കുറച്ച് ദൂരം മുന്നോട്ടോടി മറ്റൊരു വണ്ടിയിലിടിച്ച് നില്‍ക്കുകയായിരുന്നു. കാര്‍ ചെറുതായി പൊട്ടിത്തെറിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാറില്‍ നിന്ന് ഒരു ചെറിയ ശബ്ദം കേട്ടതായും നോക്കിയപ്പോള്‍ കാറിനകത്ത് തീയും പുകയും നിറഞ്ഞതായി രാകേഷ് ചന്‍ഡല്‍ പൊലീസിനോട് പറഞ്ഞു. കാര്‍ ബ്രൈക്ക് ചെയ്തെങ്കിലും നിന്നില്ല. ഇതിനേ തുടര്‍ന്ന് പുറത്തേക്ക് ചാടുകയായിരുന്നെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു.