ശബരിമല വിഷയത്തില്‍ അമിത് ഷായെ തള്ളി ഉമാ ഭാരതി
ശബരിമല സ്ത്രീ പ്രവേശനത്തില്‍ ജനവികാരം മാനിച്ചാവണം കോടതി വിധിയെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന തള്ളി കേന്ദ്രമന്ത്രി ഉമാ ഭാരതി. വിധിയില്‍ സുപ്രീം കോടതിയെ പഴിക്കാന്‍ ആകില്ല. കോടതി സ്വമേധയാ ഇടപെട്ടതല്ല. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും.
എപ്പോൾ ക്ഷേത്രത്തിൽ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഉമാഭാരതി പറഞ്ഞു. നടപ്പിലാക്കാനാകുന്ന വിധികളേ കോടതികള്‍ പുറപ്പെടുവിക്കാവൂയെന്നും അപ്രായോഗിക ഉത്തരവുകളില്‍ നിന്ന് കോടതി പിന്മാറണമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം കണ്ണൂരില്‍ പറഞ്ഞിരുന്നു.