‘ശബരിമല സന്ദർശനത്തിൽ നിന്ന് പിന്നോട്ടില്ല’; മണ്ഡലകാലത്ത് തന്നെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

ശബരിമല സന്ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ദർശനത്തിനായി എത്തും.

ഈ മാസം 16നും 20നും ഇടയ്ക്കായിരിക്കും സന്ദ‌ർശനമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. കൃത്യമായ തീയതി ബുധനാഴ്ച്ച പ്രഖ്യാപിക്കുമെന്നും തൃപ്തി അറിയിച്ചു. ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല.

ശബരിമല സ്ത്രീ പ്രവേശന കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ വന്ന എല്ലാ പുനപരിശോധന ഹർജികളും ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. റിട്ട് ഹർജികളും ഇതോടൊപ്പം പരിഗണിക്കും. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലെന്ന‌് എടുത്തുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

error: Content is protected !!