ശമ്പളം യഥാസമയം വിതരണം ചെയ്യും: ധനമന്ത്രി തോമസ് ഐസക്ക്

ശമ്പള വിതരണത്തിൽ ആശങ്ക വേണ്ടെന്ന്‌ ധനമന്ത്രി  തോമസ്‌ ഐസക്‌ പറഞ്ഞു. ശമ്പളം യഥാസമയം വിതരണം ചെയ്യും. അതിനായി ഇന്ന്‌ ട്രഷറി രാത്രി ഒന്പത്‌ വരെ പ്രവർത്തിക്കും.  ഇന്ന്‌ ട്രഷറിയിലെത്തുന്ന മുഴുവൻ ബില്ലുകളും ഇന്നുതന്നെ പാസാക്കും. ട്രഷറികളിൽ ഹെൽപ്‌ ഷെസ്‌ക്‌ തുടങ്ങുമെന്നും മന്ത്രി  അറിയിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ശമ്പള വിതരണം വൈകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സാലറി ചലഞ്ചിനോട് നോ പറഞ്ഞ ഓഫീസുകളുടെ ശമ്പള ബില്ലുകളാണ് വൈകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശമ്പള വിതരണത്തിന്‍റെ ആദ്യ ദിനം അയ്യായിരത്തോളം ബില്ലുകള്‍ മാത്രമാണ് മാറിയത്.  അയ്യായിരത്തോളം ബില്ലുകളിലായി അമ്പതിനായിരത്തോളം ജീവനക്കാരുടെ ശമ്പളമാണ് ആദ്യ ദിനം വിതരണം ചെയ്തത്.

റവന്യൂ, പൊലീസ്, ജൂഡീഷ്യറി, സെക്രട്ടേറിയറ്റ് വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ ബില്ലുകളാണ് സാധാരണ നിലയില്‍ ആദ്യദിനം വിതരണം ചെയ്യാറുളളതെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

error: Content is protected !!