ശബരിമല: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ല

ശബരിമല സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജികള്‍ 13ാം തിയ്യതി പരിഗണിക്കും.

അഭിഭാഷകന്‍ വിജയകുമാര്‍, ജയ രാജ് കുമാര്‍, മുംബൈ മലയാളി ശൈലജ വിജയന്‍ എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്.

error: Content is protected !!