സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കണമെന്ന ഹര്‍ജി തള്ളി

സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണമെന്നും ഇതു സംബന്ധിച്ചു തന്ത്രിക്കു നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇത്തരം നിർദ്ദേശം തന്ത്രിക്കു നൽകാൻ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ. നാരായണൻ പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഹർജിക്കാരനോടു സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
പുനഃപരിശോധനാഹർജിയിൽ സുപ്രീംകോടതി വിധി വരുന്നത് വരെ ശബരിമലയിൽ സ്ത്രീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധി പുനഃപരിശോധിയ്ക്കാൻ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ ദേവസ്വംബോർഡംഗം കെ.പി.ശങ്കർദാസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ഇന്ന് ഹൈക്കോടതിയിലെത്തിയിരുന്നു. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട ജാമ്യഹർജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

error: Content is protected !!