ശബരിമല: ബി.ജെ.പി ഓന്തിനെ പോലെ നിറം മാറുകയാണെന്ന് കെ. സുധാകരന്‍

ശബരിമല വിഷയത്തില്‍ ബി.ജെ.പി ഓന്തിനെ പോലെ നിറം മാറി കളിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. ശബരിമല കേസിന്റെ തുടക്കം മുതല്‍ തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയവരെല്ലാം ബി.ജെ.പിയുമായി ബന്ധമുള്ളവരാണ്. രാഷ്ട്രീയ നാടകമാണ് ബി.ജെ.പി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ പറ്റില്ലെന്നാണ് പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍ പിള്ളയെ പോലുള്ള വലിയ മനുഷ്യന്‍ ഇങ്ങനെ നുണ പറയരുത്. സംസ്ഥാനവും കേന്ദ്രവും ശബരിമല വിധിയ്‌ക്കെതിരെ നിയമനിര്‍മ്മാണം നടത്താത്തതാണ് ശബരിമലയുടെ ശാപമെന്നും കെ.സുധാകരന്‍ പറഞ്ഞു.

error: Content is protected !!