ശബരിമലയിൽ പൊലീസ് സുരക്ഷ ശക്തം; ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും; 7 പേരെ തിരിച്ചയച്ചു

ശബരിമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെ  ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പൊലീസ് തിരിച്ചയച്ചു. അതേസമയം ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സാഹചര്യം ശബരിമലയിലുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല സംഘർഷ ഭൂമി ആക്കണമെന്ന് സർക്കാരിന് ആഗ്രഹമില്ലെന്ന് കാനംരാജേന്ദ്രന്‍  നേരത്തെ പ്രതികരിച്ചിരുന്നു.  സുരക്ഷ ശക്തമാക്കിയത് കേന്ദ്രം പറഞ്ഞിട്ടെന്ന് വിശദമാക്കിയ കാനം കർശനമായ സാഹചര്യം ഉള്ളിടത്ത് കർശന നിയന്ത്രണവും വേണ്ടി വരുമെന്നും വ്യക്തമാക്കി.

error: Content is protected !!