മണ്‍വിള തീപിടുത്തം: പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തതിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പി.വാസുകി അവധി പ്രഖ്യാപിച്ചത്.
മണിക്കൂറുകളോളം കത്തിയ കെട്ടിട്ടത്തിന്‍റെ പലഭാഗങ്ങളും ഇതിനോടകം തകര്‍ന്നു വീണിട്ടുണ്ട്. ഒന്നാം നിലയുടെ എല്ലാ ഭാഗവും ഏതാണ്ട് കത്തി കരിഞ്ഞ് ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ഫാമിലി പ്ലാസ്റ്റികിന്‍റെ മൂന്ന് കെട്ടിട്ടങ്ങളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്.