കെ.ടി. ജലീലിനെതിരെ വീണ്ടും ആരോപണം: ചട്ടം ലംഘിച്ച് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിയമനം

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ പോര്‍മുഖം തുറന്ന് യൂത്ത് ലീഗ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്നാണ് പുതിയ ആരോപണം. നിയമനത്തെക്കുറിച്ച് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രി നടത്തിയ നിയമനങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിക്കും.

കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ക്ലര്‍ക്കുമാരുടെ നാല് തസ്തികയാണുള്ളത്. ഈ ഒഴിവുകളില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാരിയല്ലാത്ത നിലന്പൂര്‍ സ്വദേശിയായ വനിതയെ ക്ലാര്‍ക്കായി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. രണ്ട് വര്‍ഷമായി ഇവര്‍ ജോലിയില്‍ തുടരുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ കെ.ടി. ജലീലിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് പുതിയ ആരോപണം.

error: Content is protected !!