കെ.ടി. ജലീലിനെതിരെ ലീഗ് പ്രതിഷേധം: കൊണ്ടോട്ടിയില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കൊണ്ടോട്ടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാർഷിക പരിപാടികൾക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം കെടി ജലീലിനെതിരായ ആരോപണം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. ജലീലിനെ വ്യക്തിഹത്യ ചെയ്യുകയാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ജലീലിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടി കരുതുന്നില്ല. സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.