മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ :  ജില്ലാ മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദ ബിരുദാനന്തര തലത്തിലുള്ള വിവിധ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക്കുകളില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സ്വാശ്രയ സ്ഥാപനങ്ങളില്‍ മെറിറ്റ് സീറ്റീല്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും സ്ഥാപന മേധാവിയില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. സ്വാശ്രയസ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഇതു സംബന്ധിച്ച സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 16. ഫോണ്‍: 0497 2700596.

error: Content is protected !!