ഛത്തീസ്ഗഢിലുണ്ടായ മാവോവാദി ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് മരണം. സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിന്‍റെ ഡ്രൈവറും കണ്ടക്ടറും ക്ലീനറും ഒരു ജവാനും ആക്രമണത്തിൽ മരിച്ചത്. ഛത്തീസ് ഗഢിലെ ദന്തേവാഡ ജില്ലയിലെ ബച്ചേലി പ്രവശ്യയിലാണ് സ്ഫോടനം നടന്നത്.

രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങി ക്യാമ്പിലേക്ക് തിരിച്ച് വരികയായിരുന്നു അപകടത്തില്‍പ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍. ഛത്തീസ്ഗഢില്‍ നാല് ദിവസം മുമ്പ് നടന്ന മാവോവാദി ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢില്‍ മവോവാദികള്‍ നിന്തരം ആക്രമണങ്ങള്‍ നടത്തി വരികയാണ്. ബുധനാഴ്ച ഒരു സിപിഐ പ്രവര്‍ത്തകനെ ഇവര്‍ അടിച്ചുകൊന്നിരുന്നു. നവംബര്‍ 12, 20 തിയതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇത് അട്ടിമറിക്കാനായാണ് നിരന്തരമായി മാവോവാദികള്‍ ആക്രമണം നടത്തുന്നത്.

error: Content is protected !!