കെഎസ്ആർടിസി പത്തനംതിട്ട– പമ്പ ചാർജ് വർധന; ട്രാൻസ്പോർട്ട് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

കോർപ്പറേഷന്‍റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കൽ ബസ് നിർക്ക് വർദ്ധിപ്പിച്ച ഡിടിഒയെ കെഎസ്ആര്‍ടിസി സസ്പെൻറ് ചെയ്തു. ആർ. മനീഷിനെ ആണ് സസ്പെന്‍റ് ചെയ്തത്. മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പത്തനംതിട്ട – പമ്പ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടിയതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് നടപടി.

ഉത്സവകാലത്ത് നടത്തുന്ന സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച് 1 മുതല്‍ 30 ശതമാനം നിരക്കു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ഇന്ന് മുതൽ 100 രൂപ നിരക്കിലാണ് ബസ് ഓടിയത്. സ്പെഷൽ സർവീസിനാണു നിരക്ക് വർധനയെന്നാണു കെഎസ്ആർടിസി പറയുന്നത്. ചാർജ് വർധനയെ തുടർന്നുണ്ടായ പ്രതിഷേധത്തിനൊടുവിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍റ് ചെയ്യുകയുമായിരുന്നു. തൊടുപുഴ ഡിടിഒയ്ക്കാണ് പകരം ചാർജ്. ബസ് നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച പത്തനംതിട്ട ജില്ലാ ട്രാൻസ്ഫോർട്ട് ഓഫീസ് യുവമോർച്ച് ഉപരോധിച്ചു.

error: Content is protected !!