എംസി റോഡില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
എംസി റൂട്ടിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്ന മൂപ്പത് പേർക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ തട്ടി മറിയുകയായിരുന്നു. കൊട്ടാരക്കരയ്ക്കും അടുരിനുമിടയില്‍ കലപുരത്ത് വച്ചാണ് അപകടം. വൈകീട്ട് 6.30ഓടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന വാഹനം മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടയിലാണ് കെഎസ്ആര്‍ടിസിയില്‍ ഇടിച്ചത്.