വര്‍ഗീയ വാദം നടത്തി എന്ന പരാമര്‍ശം അപമാനമെന്ന്‍ കെ.എം ഷാജി

കോടതി ആറ് വര്‍ഷമല്ല അറുപത് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ചാലും അത് തന്നെ വലിയ രീതിയില്‍ ബാധിക്കുമായിരുന്നില്ലെന്നും എന്നാല്‍ വര്‍ഗീയ വാദം നടത്തി എന്ന പരാമര്‍ശം തന്നെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനമാണെന്നും കെ.എം ഷാജി എം.എല്‍.എ.

വിലക്കും അയോഗ്യതയും എന്നെ സംബന്ധിച്ച് വിഷയമല്ല. ഞാന്‍ അതൊന്നും വലിയ കാര്യമായി കാണുന്നുമില്ല. ഞാന്‍ ആരാണ് എന്താണ് എന്ന് എനിക്ക് കൃത്യമായി അറിയാം. കോടതി വിധിയുടെ പേരിലൊന്നും എന്റെ ക്രഡിബിലിറ്റി തകരില്ല. വിശ്വാസ്യത എന്നത് എന്റെ കൈമുതലാണ്.

20 ശതമാനം മാത്രം മുസ്‌ലീം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ എങ്ങനെ വര്‍ഗീയ പ്രചരണം നടത്തി വിജയിക്കും. പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചതുപോലെയുള്ള ഒരു ലഘുലേഖയും ഞാന്‍ ഇറക്കിയിട്ടില്ല.

അതാണ് ഏറ്റവും വലിയ തട്ടിപ്പായി അവര്‍ കോടതിയില്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അത്തരമൊരു ലഘുലേഖ തിരുകിക്കയറ്റുകയായിരുന്നു. അങ്ങനെയൊരു ലഘുലേഖ ജീവിതത്തില്‍ അടിച്ചിട്ടില്ല. ഞാന്‍ അടിക്കുകയുമില്ല. സ്വാഭാവികമായും അപ്പീല്‍ നല്‍കുകയും അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്യും. ഈ കറ കഴുകിക്കളയേണ്ടതാണ്.

കെഎം ഷാജിയുടെ പേരില്‍ ഇറക്കിയ ലഘുലേഖ 

 

error: Content is protected !!