ഐ.എഫ്.എഫ്‌.കെ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. മൂന്നിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കമാവും.

വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ എന്ന നിരക്കില്‍ പാസുകള്‍ ലഭ്യമാകും.അതേ സമയം ഡെലിഗേറ്റ്‌സുകള്‍ക്ക് ഇത്തവണ ഫ്രീപാസ് ഉണ്ടായിരിക്കില്ല. അതിഥികള്‍ക്ക് മാത്രമാണ് ഇത്തവണ ഫ്രീപാസ് അനുവദിക്കുക. അതോടൊപ്പം ഇത്തവണ പൊതുവിഭാഗം, സിനിമ-ടി.വി പ്രൊഫഷണലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒരുമിച്ചായിരിക്കും.

സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഇത്തവണത്തെ മേള ഉപേക്ഷിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ചെലവ് ചുരുക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള.

error: Content is protected !!