ന്യൂനമര്‍ദം ശക്തിപ്പെടുന്നു: കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

തെക്കന്‍ തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയില്‍ ന്യൂനമര്‍ദം രൂപമെടുത്തു. ഇതേത്തുടര്‍ന്നു കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കി. കന്യാകുമാരിഭാഗത്തു മല്‍സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ശ്രീലങ്കക്കും തൂത്തുക്കുടിക്കും ഇടയിലാണ്‌ ന്യൂനമർദ്ദം രൂപംകൊണ്ടത്‌. . മണിപ്പുരിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുന്നതിനാൽ  കന്യാകുമാരി, ഗൾഫ്‌ ഓഫ്‌ മാന്നാർ മേഖലയിൽ കടൽ പ്രക്ഷുബ്‌ധമാണ്‌. മൂന്നുദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്‌തിപ്പെട്ട്‌ കന്യാകുമാരി ഭാഗത്തേക്ക്‌ നീങ്ങാനാണ്‌ സാധ്യത. സംസ്‌ഥാനത്ത്‌ പരക്കെ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.

error: Content is protected !!