ഗൂഗിൾ കൂടുതൽ സ്ത്രീ സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ പ്രതിഷേധം

ഗൂഗിൾ കൂടുതൽ സ്ത്രീ സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ പ്രതിഷേധം. ലൈംഗിക അതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള ഓഫീസുകളിൽ നിന്ന് ജോലി നിര്‍ത്തിവച്ച് ഇറങ്ങിപ്പോയി ജീവനക്കാർ പ്രതിഷേധിച്ചു.

ലൈംഗിക അതിക്രമം ഉണ്ടാകുന്ന പക്ഷം ഇരകൾക്ക് കോടതിയെ സ്വയം സമീപിക്കാൻ കഴിയുന്ന രീതിയിൽ നിയമം പരിഷ്കരിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ജീവനക്കാരുടെ പ്രതിഷേധത്തിന് സിഇഒ സുന്ദർ പിച്ചെ പിന്തുണ അറിയിച്ചിരുന്നു.

നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകണമെന്നാണ് തന്റെയും ആഗ്രഹമെന്ന് പിച്ചെ ജീവനക്കാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ അറിയിച്ചു. ഗൂഗിളിന്റെ സൂറിച്ച്, ലണ്ടൻ, ടോക്കിയോ, സിംഗപ്പൂര്‍, ബെർലിൻ എന്നീ രാജ്യങ്ങളിൽ പ്രതിഷേധം നടന്നു.

error: Content is protected !!