നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ് തീരം വിട്ടു; മരണം 36

ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ചുഴലിക്കാറ്റിൽ ഇതുവരെ വടക്കൻ തമിഴ്നാട്ടിൽ 36 പേർ മരിച്ചുവെന്നാണ് സർക്കാർ കണക്ക്. നിരവധി മൃഗങ്ങളും ചത്തു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്.

ചുഴലിക്കാറ്റിന്‍റെ ഭാഗമായി കേരളത്തിൽ ഉണ്ടായ മഴയുടെ ശക്തി ഇന്ന് വൈകിട്ടോടെ കുറയും. ഇടുക്കി മൂന്നാർ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് ഗജയെ തുടർന്ന് കനത്ത മഴ ഉണ്ടായത്.

error: Content is protected !!