കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാർ ഇന്ന് ചുമതലയേൽക്കും
കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാർ ഇന്ന് ചുമതലയേൽക്കും. അഭിഭാഷകരായ വി.ജി.അരുൺ, എൻ നാഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി.വി. അനിൽകുമാർ, എൻ.അനിൽകുമാർ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേൽക്കുന്നത്.
ചീഫ് ജസ്റ്റിസിന്‍റെ സാന്നിദ്ധ്യത്തിൽ ഇന്ന് രാവിലെ 10.15 നാണ് സത്യപ്രതിജ്ഞ. കൊളീജിയം ശുപാർശയെ തുടർന്ന് ഇവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.