മൺവിള തീപിടുത്തം: പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക്സിൽ ഉണ്ടായ തീപിടുത്തത്തെ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിച്ചേക്കും. ഡിജിപി എ ഹേമചന്ദ്രന്‍റെ നേതൃത്വത്തില്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക.

തീപിടുത്തത്തിന് പിന്നിൽ വൻ സുരക്ഷാവീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തടുത്ത ദിവസങ്ങളിൽ ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി ഉണ്ടായോയെന്ന് ഐ ജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിക്കും.ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ചിന്‍റെ സേവനം പ്രയോജനപ്പെടുത്താനും ഡിജിപി ലോക്നാഥ് ബഹ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!