നാട്ടുകാരെ ഞെട്ടിച്ച് പട്ടാളവേഷത്തില്‍ ആയുധധാരി; മാവോയിസ്റ്റിനായി തിരച്ചില്‍ നടത്തി പൊലീസും; ഒടുവില്‍ ആശങ്ക ചിരിയിലേക്ക് വഴിമാറി

കാസര്‍ഡോഡ് കിനാനൂരില്‍ രാവിലെ നാട്ടുകാരെ ഭീതിയിലാക്കി പട്ടാളവേഷത്തില്‍ എത്തിയ ആയുധധാരി. പട്ടാളവേഷത്തില്‍ തോക്കുമായി എത്തിയ ആളെ കണ്ടതോടെ മാവോയിസ്റ്റ് ആണെന്ന സംശയം കൂടി വന്നതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. ആളുകള്‍ ശ്രദ്ധിക്കുന്നത് കണ്ടതോടെ തോക്കേന്തിയ ഇയാള്‍ കാട്ടിലേക്ക് കയറിയെന്നായിരുന്നു പൊലീസിന് നാട്ടുകാര്‍ നല്‍കിയ വിവരം.
സമൂഹമാധ്യമങ്ങളിലും വാട്ട്സ്ആപ്പിലും സന്ദേശം നിമിഷ നേരം കൊണ്ട് പ്രചരിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായി. വെള്ളരിക്കുണ്ട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കണ്ടെന്ന് പറഞ്ഞ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ തിരച്ചിലില്‍ കണ്ടെത്തിയ മാവോയിസ്റ്റിനെ കണ്ടതോടെ നാട്ടുകാരുടെ ആശങ്ക ചിരിയിലേക്ക് വഴിമാറി.
വിളകള്‍ നശിപ്പിക്കുന്ന കുരങ്ങിന്‍ കൂട്ടത്തെ എയര്‍ഗണ്‍ ഉപയോഗിച്ച് ഭയപ്പെടുത്താനെത്തിയ നാട്ടുകാരനെയാണ് ആളുകള്‍ മാവോയിസ്റ്റെന്ന് തെറ്റിധരിച്ചത്. പട്ടാള വേഷത്തോട് സമാനമായ വസ്ത്രങ്ങള്‍ യുവാവ് ധരിച്ചതാണ് ആശങ്ക പരത്തിയത്. ലൈസന്‍സ് വേണ്ടാത്ത തരത്തിലുള്ള എയര്‍ഗണ്‍ ആയിരുന്നു യുവാവ് ഉപയോഗിച്ചത്. ഇയാള്‍ ഉപയോഗിക്കാനായി കൊണ്ടുവന്ന തിരകള്‍ പരിശോധിച്ചെന്നും പൊലീസ് വിശദമാക്കി.