ഡിവൈഎസ്പി ബി.ഹരികുമാർ ആത്മഹത്യ ചെയ്ത നിലയിൽ

നെയ്യാറ്റിൻകര കൊലപാതകക്കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്ത നിലയിൽ. കല്ലമ്പലത്തെ സ്വന്തം വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനടുത്തുള്ള ചായ്പിലാണ് ഹരികുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഹരികുമാർ നാട്ടിലെത്തിയതെന്നാണ് സൂചന. ഇന്ന് ഹരികുമാറിന്‍റെ ജ്യേഷ്ഠനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കർണാടക വനാതിർത്തിയ്ക്കടുത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് സൂചന. സമ്മർദ്ദം ശക്തമായതോടെ നാട്ടിലെത്തി ഡിവൈഎസ്പി കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നാണ് വിവരം. ഇന്ന് തിരുവനന്തപുരത്ത് ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ ഹരികുമാർ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.