സിഡ്കോ ആസ്ഥാനത്ത് സിപിഎം നേതാവ് എംഎം ലോറന്‍സിന്‍റെ മകളുടെ കുത്തിയിരിപ്പ് സമരം

സിഡ്ക്കോ ആസ്ഥാനത്ത് സിപിഎം നേതാവ് എംഎം ലോറൻസിൻറെ മകള്‍ ആശാ ലോറൻസ്  കുത്തിയിരുപ്പ് സമരം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ഭാര്യ സഹോദരിക്കെതിരെ ഉള്‍പ്പെടെ നൽകിയ പരാതികളിൽ ആഭ്യന്തര അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു രാത്രിയുള്ള പ്രതിഷേധം.

ആശയുടെ മകൻ കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രതിഷേധ സമരത്തിലും പങ്കെടുത്തിരുന്നു. തന്‍റെ പരാതിയിൽ തീരുമാനമാകാത്തുകൊണ്ടാണ് മകനെ സമരത്തിന് വിട്ടതെന്നും അബദ്ധം സമ്മതിച്ചതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആശ പറഞ്ഞിരുന്നു.

തമ്പാനൂര്‍ പൊലീസെത്തിയാണ് ആശയെ അനുനയിപ്പിച്ച വീട്ടിലേക്കയച്ചത്. വൈകാതെ ഇക്കാര്യത്തിൽ ചർച്ച നടത്താമെന്ന് സിഡ്ക്കോ എംഡി അറിയിക്കുകയും ചെയ്തു. സി‍ഡ്ക്കോയിലെ താൽക്കാലിക ജീവനക്കാരിയാണ് ആശ ലോറൻസ്.

error: Content is protected !!