രാകേഷ് അസ്താനയ്ക്കെതിരെ തെളിവുണ്ടെന്ന് സിബിഐ

കൈക്കൂലി കേസിൽ സിബിഐ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സിബിഐ. എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് സിബിഐ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

അസ്താനയ്ക്കെതിരായ തെളിവുകളുടെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എകെ ബസി കഴിഞ്ഞ ദിവസം സുപ്രീം കോടതിക്ക് നല്‍കിയിരുന്നു. അസ്താനയ്ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തവിട്ടു. ഇതിനിടെ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന റിപ്പോർട്ടുകൾ തള്ളി സിബിഐ ഇടക്കാല ഡയറക്ടർ നാഗേശർ റാവു രംഗത്തു വന്നിരുന്നു.

error: Content is protected !!