ഐ.ജി മനോജ് എബ്രഹാമിനെതിരെ ഭീഷണി: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ കേസ്

ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസ്സെടുത്തു. കൊച്ചി സെൻട്രൽ പൊലീസാണ് കേസ്സെടുത്തത്.

ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണൻ ഐജിയെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. പ്രമോഷൻ കിട്ടണമെങ്കിൽ സെൻട്രൽ ട്രിബ്യൂണലിൽ പോയി നിൽക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

അനധികൃതമായി സംഘം ചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ  ചമുത്തിയാണ് ബിജെപി ജില്ലാ നേതാക്കൾ ഉൾപ്പെടെ 200 പേർക്കെതിരെ നേരത്തെ കേസ്സെടുത്തിരുന്നു. ബി. ഗോപലകൃഷ്ണന് എതിരെ  പുതിയ വകുപ്പു കൂടി എഫ്ഐആറിൽ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!