ജനമുന്നേറ്റയാത്രയുടെ സദസ്സിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് അറസ്റ്റില്‍

ആറ്റിങ്ങലില്‍ ജനമുന്നേറ്റയാത്രയുടെ സദസ്സിലേക്ക് ആനാവൂർ നാഗപ്പൻ സംസാരിക്കവെ ബിയർ കുപ്പിയെറിഞ്ഞ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. വിനേഷ് (38)നെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചത്. ആറ്റിങ്ങൽ എം.എൽ എ,  ബി സത്യൻ  നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ വേദിയിലായിരുന്നു സംഭവം. കോൺഗ്രസ് പാർട്ടി ഓഫീസിന് സമീപത്തുനിന്നാണ് കുപ്പിയേറുണ്ടായത്. എറിഞ്ഞ കുപ്പി എം എൽ എ യുടെ ദേഹത്താണ് പതിച്ചത്.

error: Content is protected !!