പോണ്‍ താരം എന്നൊരു നടിയെ വിളിക്കുന്നത് പുരുഷാധിപത്യപരം: റിച്ച ചദ്ദ

ഷക്കീലയുടെ ജീവിതം പറയുന്ന ചിത്രം തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഷക്കീല എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാണ് നായികയായി വേഷമിടുന്നത്. പോണ്‍ താരം എന്നൊരു നടിയെ വിളിക്കുന്നത് പുരുഷാധിപത്യ ലക്ഷണമാണെന്ന് റിച്ച പറയുന്നു.
വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവേയാണ് റിച്ച മനസ് തുറന്നത്.

‘ഒരു അഡള്‍ട് സിനിമാ താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. അഡള്‍ട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗമായ ഒരു നടിയോട് അനാദരവ് കാണിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.. എന്നിട്ട് ആ ചിത്രങ്ങള്‍ തന്നെ നിങ്ങള്‍ ആര്‍ത്തിയോടെ കാണുകയും ചെയ്യുന്നു. ആ ചിത്രങ്ങള്‍ പണം വാരുകയും ചെയ്യുന്നു. എന്ത് കാപട്യമാണിത്. ഇവിടെ ഒരു മാര്‍ക്കറ്റ് ഉള്ളതു കൊണ്ടാണ് അഡള്‍ട് ചിത്രങ്ങള്‍ ഉണ്ടാകുന്നത്’-റിച്ച പറഞ്ഞു.

ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ‘ഷക്കീല’യുടെ ടാഗ്‌ലൈന്‍ തന്നെ പോണ്‍ താരമല്ല (not a porn star) എന്നാണ്. ഷക്കീല ഒരു പോണ്‍ താരമല്ലെന്നും അവരുടെ ജീവിതത്തിലെ ആരും കാണാത്ത യാത്രയാണ് ചിത്രത്തില്‍ കാണാന്‍ പോകുന്നതെന്നും റിച്ച വ്യക്തമാക്കി. തെലുങ്കിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച ഷക്കീല ബ്യൂട്ടി പാലസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. എന്നാല്‍ആര്‍.ജെ. പ്രസാദിന്റെ കിന്നാരത്തുമ്പികളാണ് ഷക്കീലയെ പ്രശസ്തയാക്കി മാറ്റിയത്. പിന്നീട് സൂപ്പര്‍താരങ്ങളെപ്പോലും മറികടക്കുംവിധമായിരുന്നു ഷക്കീലയെന്ന നടിയുടെ വളര്‍ച്ച.

error: Content is protected !!