ശബരിമല ദര്‍ശനത്തിന് 25 വയസ്സുകാരി പമ്പയില്‍

ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 വയസ്സുകാരിയാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത്.
വൈകീട്ട് അഞ്ചരയോടെ, കെഎസ്ആർടിസിയില്‍ പമ്പയിൽ എത്തിയ ഇവര്‍ പൊലീസ് കണ്ടറോൾ റൂമിൽ എത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് യുവതി ദര്‍ശനത്തിനെത്തിയത്.
പൊലീസ് യുവതിയുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. യുവതിയുടെ ദര്‍ശനം സംബന്ധിച്ച കാര്യം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഒരു മണിക്കൂറിനകം തീരുമാനം എന്താണെന്ന് അറിയിക്കാമെന്ന് പൊലീസ് നേതൃത്വം അറിയിച്ചു.