പ്രളയക്കെടുതി: ലോകബാങ്ക് കണക്കുപ്രകാരം 25050 കോടി രൂപയുടെ നഷ്ടം
സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ലോകബാങ്ക് കണക്കാക്കിയത് 25050 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസഹായം കൊണ്ടും വായ്പ കൊണ്ടും മാത്രം നഷ്ടം പൂര്‍ണ്ണമായും നികത്താനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നവകേരളനിര്‍മ്മാണത്തിന് പുതിയ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടും. നവകേരള നിര്‍മാണം വലിയ സാമ്പത്തിക പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനസമാഹരണത്തിനായി ഒക്ടോബര്‍ 17 മുതല്‍ 21 വരെ മന്ത്രിമാര്‍ വിദേശ പര്യടനം നടത്തും. നാടിന്റെ വികസനത്തിനാണ് ധനസമാഹരണം എന്ന് എതിര്‍ക്കുന്നവര്‍ മനസിലാക്കണം.
ഭവനമേഖലയില്‍ 2584 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വലിയ വിഭാഗം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി 400 കോടി ചെലവ് പ്രതീക്ഷിക്കുന്നു. നവകേരളനിര്‍മ്മാണത്തിന് കെ.പി.എം.ജിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും അതേസമയം കെ.പി.എം.ജിയുടെ ഉപദേശം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രാവീണ്യമുള്ളയാളാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി പറഞ്ഞു.