യു.എ.ഇയിൽ സമഗ്ര വിസ പരിഷ്​കരണം ഞായറാ​ഴ്​ച മുതൽ

യു.എ.ഇയിൽ സമഗ്രമായ രീതിയിലുള്ള വിസ പരിഷ്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തിയവർക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാൻ കഴിയുന്ന സംവിധാനവും ഇതിലുൾപ്പെടും. ഒരു മാസത്തെ സന്ദർശക വീസയിലോ ടൂറിസ്റ്റ് വീസയിലോ വന്നവർ നിശ്ചിത സമയപരിധി പൂർത്തിയായാൽ പുതിയ വിസയെടുക്കുന്നതിന് യു.എ.ഇ വിടേണ്ടതില്ല. തുടർച്ചയായി രണ്ടു തവണ രാജ്യം വിടാതെ പുതിയ വിസ എടുക്കാനോ കാലാവധി നീട്ടാനോ സാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

error: Content is protected !!