കണ്ണൂര്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ നാളെ കണ്ണൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് എസ് ഐ രാജേഷ് അറിയിച്ചു.
താണ-കാല്‍ടെക്‌സ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകരം താണയില്‍ നിന്നും ധനലക്ഷ്മി ആശുപത്രി വഴി കക്കാട് റോഡില്‍ കയറി കാല്‍ടെക്‌സ് ഭാഗത്തേക്ക് വാഹനങ്ങളെത്തണം. അഴീക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പടന്നപ്പാലം-എസ് എന്‍ പാര്‍ക്ക് റോഡ് വഴി തന്നെ നഗരത്തിലെത്തിച്ചേരണം. പടന്നപ്പാലം-താളിക്കാവ് റോഡില്‍ക്കൂടി വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
പരിപാടിക്ക് വരുന്ന വാഹനങ്ങള്‍ പഴയ ബസ് സ്റ്റാന്റിലും താണയിലും എസ് എന്‍ പാര്‍ക്ക് പരിസരത്തും കാല്‍ടെക്‌സ് സന്നിധാന്‍ ബാര്‍ പരിസരത്തും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും എസ് ഐ അറിയിച്ചു.