സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വൃക്കകള്‍ കൂടി തകരാറിലായതോടെയാണ് മരണം. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്.
രാജാവിന്‍റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചു. 1983 ല്‍ സംവിധാനം ചെയ്ത ‘താവളം’ ആദ്യം സംവിധാനം ചെയ്ത സിനിമ.