അശുദ്ധിയല്ല; ഗര്‍ഭധാരണത്തെ ബാധിക്കും; സുബ്രമണ്യന്‍ സ്വാമി മലക്കം മറിഞ്ഞു

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതുമുതല്‍ ഏറ്റവും ശക്തമായി വിധിയെ അനുകൂലിച്ച നേതാവായിരുന്നു സുബ്രമണ്യന്‍ സ്വാമി. സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളെ വരെ വിമര്‍ശിച്ചിരുന്ന സ്വാമി നിലപാട് മാറ്റി രംഗത്തെത്തി. മലക്കം മറിച്ചിലിനിടെ അശുദ്ധിയുടെ പേരിലല്ല സ്ത്രീകളെ ശബരിമലയില്‍ തടയുന്നതെന്നും ഗര്‍ഭധാരണത്തെ ബാധിക്കുമെന്നതാണ് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമ്പലത്തിലെ കാന്തികവലയം സ്ത്രീകളുടെ ഗര്‍ഭധാരണത്തെ ബാധിക്കുമെന്നതിനാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തടയുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇത് ബോധ്യമാകുമ്പോള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന ആഗ്രഹത്തില്‍ നിന്ന് യുവതികള്‍ തന്നെ പിന്മാറുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

error: Content is protected !!