സ്റ്റാച്യൂ ഓഫ് യൂണിറ്റി പ്രധാനമന്ത്രി അനാവരണം ചെയ്തു
ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി അനാവരണം ചെയ്തു. സർദാർ സരോവർ ഡാമിൽ സ്ഥിതി ചെയ്യുന്ന പ്രതിമ രാവിലെ പത്തരയോടെയാണ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സർദാർ പട്ടേലിന്റെ ജന്മശതാബ്ദിയാണ് ഇന്ന്. ഗുജറാത്തിലെ നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് അഭിമുഖമായി നിർമിച്ച പട്ടേൽ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. പ്രതിമയ്ക്കു സമീപം നിർമിച്ച ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തിൽ ഒന്നാമതായി തലയുയർത്തി നിൽക്കുന്നത്. 2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ.
ഉദ്ഘാടനത്തിന്‍റെ ഭാഗമായി ദില്ലിയിൽ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോൺ’ എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്.