വ്യാഴാഴ്‌ച സംസ്ഥാനത്ത് ശബരിമല ഹർത്താൽ

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരെ വ്യാഴാഴ്‌ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് ശബരിമല സംരക്ഷണ സമിതി. 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം ചെ‍യ്‌തിരിക്കുന്നത്. അന്താരാഷ്‌ട്ര ഹിന്ദു സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ നടത്തുന്നത്.

സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി മറികടക്കാൻ നിയമനിർമാണം നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അത്തരക്കാര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഹിന്ദുക്കളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് ഹിന്ദു പരിഷത്ത് വ്യക്തമാക്കി.

error: Content is protected !!