സെല്‍ഫി ദുരന്തം വീണ്ടും; മലയാളി ദമ്പതികള്‍ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടു

കാലിഫോർണിയിലെ പാർക്കിൽ നിന്നും സെൽഫിയെടുക്കുമ്പോൾ പിന്നോട്ട് മറിഞ്ഞ് കൊക്കയിൽ വീണ് കണ്ണൂര്‍ കതിരൂരിലെ ദമ്പതികൾ മരിച്ചു. കതിരൂർ ഭാവുകത്തിൽ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കതിരൂർ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ.എം.വി.വിശ്വനാഥ്,ഡോ.സി.സുഹാസിനി എന്നിവരുടെ മകനാണ് വിഷ്ണു.സഹോദരൻ : ജിഷ്ണു. കോട്ടയം സ്വദേശിനിയാണ് മീനാക്ഷി.
ശനിയാഴ്ചയാണ് ഇരുവരും മരിച്ച വിവരം ബന്ധുക്കളറിഞ്ഞത്. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു. ഇവരുടേയും കീശയിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ് എന്നിവയിൽ നിന്നാണ് മൃതദേഹം സ്ഥിതീകരിച്ചത്.
വിഷ്ണു കാലിഫോർണയിലെ സിഡ്‌കോ സോഫ്റ്റ്‌വേർ കമ്പനിയിലെ എൻജിനിയറാണ്. ഒരു വർഷം മുന്‍പാണ് ഇരുവരും നാട്ടിൽ വന്ന് കാലിഫോർണിയിലേക്ക് തിരച്ചു പോയത്.

error: Content is protected !!