തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു
തിരുവനന്തപുരം വിഴിഞ്ഞത്ത് ചൊവ്വരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ബസ്സിലുണ്ടായിരുന്ന പന്ത്രണ്ട് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂളിന്റെ ബസ് ആണ് അപകടത്തില്‍പെട്ടത്. ബസ് തലകീഴായി കനാലിലേക്ക് മറിയുകയായിരുന്നു.