ശബരിമല സംരക്ഷണ യാത്ര സമാപനത്തിലേക്ക്

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നയിക്കുന്ന എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര സമാപനത്തിലേക്ക്. അവസാനദിവസത്തെ യാത്ര പട്ടത്ത് നിന്ന് തുടങ്ങി അല്പസമയത്തിനകം സെക്രട്ടേറിയറ്റിന് മുന്നിൽ എത്തും.

ഈ മാസം 10ന് പന്തളത്ത് നിന്നാണ് യാത്ര തുടങ്ങിയത്. തെക്കന്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് യാത്ര തിരുവനന്തപുരത്ത് എത്തിയത്.  രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കും. പ്രതിഷേധത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ മറ്റന്നാള്‍ വൈകിട്ട് പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്കൊപ്പം ബിജെപി എന്നുമുണ്ടാകുമെന്ന പ്രതിജ്ഞയെടുക്കല്‍ നടക്കും.

error: Content is protected !!