‘കടുത്ത പ്രയോഗ’ത്തിന്‍റെ കാരണം വെളിപ്പെടുത്തി ശശി തരൂര്‍

കേരളം ഞെട്ടിത്തരിച്ച വാക് പ്രയോഗത്തെക്കുറിച്ച് ശശി തരൂര്‍. പ്രധാനമന്ത്രിയെക്കുറിച്ചുളള തന്‍റെ പുസ്കത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് അപൂര്‍വമായി മാത്രം പ്രയോഗിക്കുന്ന വാക്ക് പ്രയോഗിച്ചതെന്ന് തരൂര്‍ പറഞ്ഞു. ഒരു മുന്‍ എം.പി ആയി മാറിയാലും മുന്‍എഴുത്തുകാരനായി മാറില്ലെന്നും തരൂര്‍ പറഞ്ഞു.

ഉന്നയിക്കുന്ന വിഷയം ജനങ്ങളിലേക്കെത്താന്‍ ഇതിന് മുമ്പും ഇത്തരം പ്രയോഗം നടത്തിയിട്ടുണ്ട്. അര്‍ണബിനെതിരെ പ്രയോഗിച്ചത് പക്ഷെ ആലോചിച്ച് ഉറപ്പിച്ചതായിരുന്നില്ല. സജീവ രാഷ്ട്രീയത്തിന്‍റെ എല്ലാ തിരക്കിനിടയിലും എഴുത്തിനെ മാറ്റിനിര്‍ത്താറില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!