സാനിയ മിര്‍സയ്ക്കും ഷുഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ്

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ്. ചൊവ്വാഴ്ച രാവിലെ ഷുഹൈബ് മാലിക്കാണ് കുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആണ്‍കുട്ടിയാണ് പിറന്നതെന്നും സാനിയയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുറിച്ച ഷുഹൈബ് ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയും അറിയിച്ചു.

‘അത് ഒരു ആണ്‍കുഞ്ഞാണ്. എന്റെ പെണ്‍കുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അല്‍ഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.’ ഷുഹൈബ് ട്വിറ്ററില്‍ കുറിച്ചു. ഫിലിം നിര്‍മ്മാതാവായ ഫാറാ ഖാനായിരുന്നു ഈ വാര്‍ത്ത ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. സാനിയക്കും, ഷുഹൈബിനും ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു ഫാറയുടെ പോസ്റ്റ്.

error: Content is protected !!