സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കും

രാജ്യത്തെ മുഴുവന്‍ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നു പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ഭാംമ്രേ. എല്ലാ സൈനിക സ്‌കൂളിലും അതിനായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.അതു സാധിച്ചാല്‍ 2019-ല്‍ തന്നെ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യസുരക്ഷയ്ക്കായി വനിതകളെയും സജ്ജരാക്കുന്നതിന്റെ തുടക്കമാണിത്. ഈവര്‍ഷം ലഖ്‌നൗവിലെ സൈനികസ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ 15 പെണ്‍കുട്ടികള്‍ക്കും മിസോറമിലെ സൈനിക സ്‌കൂളിലെ ആറാം ക്ലാസില്‍ ആറു പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു. നവംബര്‍ 26വരെ സൈനിക സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം.

error: Content is protected !!