ശബരിമല: തന്ത്രിമാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക്

ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ന്ത്രി കു​ടും​ബ​ത്തെ സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചു. ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റും ത​ന്ത്രി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ വിശ്വാസത്തിന് മുറിവേറ്റതായിട്ടാണ് ഹിന്ദു സംഘടനകള്‍ പറയുന്നത്. ഇതോടെ പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തി സമവായ നീക്കത്തിന് സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.

തലസ്ഥാനത്ത് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് തുടങ്ങിയവര്‍ മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കും. ദേവസ്വംബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും യോഗത്തില്‍ പങ്കെടുക്കും. സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഇവരെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.

error: Content is protected !!