ശബരിമല: പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും

ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും. ദേവസ്വം ബോര്‍ഡ് മുൻ പ്രസി‍ന്റുമാരുടേയും അംഗങ്ങളുടേയും യോഗം വിളിച്ച് കോണ്‍ഗ്രസ്. പുനപരിശോധനാ ഹര്‍ജി സാധ്യതയും പരിശോധിക്കും.  ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോ‍ഡുകളുടെ മുൻ പ്രസിഡന്റുമാരും അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്ന് മണിയോടെ കന്‍റോൺമെന്റ് ഹൗസില്‍ യോഗം ആരംഭിച്ചു. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ തുടർനടപടി ച‍ർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

error: Content is protected !!