ശബരിമല അക്രമം: രണ്ടു പേര്‍ പിടിയില്‍
പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൃപ്പൂണിത്തുറയിൽ നിന്ന് പിടികൂടി. ഗോവിന്ദ്, ഹരി എന്നിവരാണ് പിടിയിലായത്. ഇവരെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിൽ ഇരുവരും ഉണ്ടായിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങള്‍ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു.