ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം

ശബരിമലക്ഷേത്ര ദര്‍ശനത്തിന് യുവതികള്‍ക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. കേരള പൊലീസിന്‍റെ ഓണ്‍ലൈന്‍ ബുക്കിംങ് സംവിധാനമായ sabarimalaq.com എന്ന വെബ്സൈറ്റ് വഴിയാണ് ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ ബുക്കിംങ് സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തനക്ഷമമായി.

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് മൂന്ന് വര്‍ഷമായി ഓണ്‍ലൈന്‍ ബുക്കിംങ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. കേരള പൊലീസാണ് സംവിധാനം നിയന്ത്രിക്കുന്നത്. sabarimalaq.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. പേരും അടിസ്ഥാന വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ നമ്പറും നല്‍കിയാല്‍ ഓണ്‍ലൈന്‍ കൂപ്പണ്‍ ലഭിക്കും.

ബുക്ക് ചെയ്ത ദിവസം ഈ കൂപ്പണ്‍ ഉപയോഗിച്ച് ദര്‍ശനം നടത്താവുന്നതാണ്. അതേസമയം ബുക്കിംങ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്ന ഭാഗത്ത് യുവതികള്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയില്ലെന്നാണ് നല്‍കിയിരിക്കുന്നത്. സൈറ്റിലെ വിവരങ്ങള്‍ പരിഷ്കരിക്കാത്തതാണ് ഇതിന് കാരണം. കെ.എസ്.ആര്‍.ടി.സി ടിക്കറ്റും ഇതിനൊപ്പം ബുക്ക് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്.

error: Content is protected !!