ശബരിമല: എൽഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

ശബരിമല സ്ത്രീപ്രവേശന വിധിയിൽ ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന നിലപാടുമായി എൽഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയിൽ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും എൽഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

ബിജെപിയും, കോൺഗ്രസ്സും സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് എൽഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും വിശദീകരണ യോഗം നടത്തിയിരുന്നു.

error: Content is protected !!