സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിനല്ല പ്രധാന്യം: ദേവസ്വം ബോർഡ്

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ അവ്യക്ത തുടരുന്നു. സന്നിധാനത്ത് സ്ത്രീകളെത്തിയാൽ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കുമ്പോള്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിനല്ല പ്രധാന്യം നൽകുന്നതെന്ന നിലപാടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്.

വിധി നടപ്പാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോഴും ദേവസ്വം ബോർഡിൽ ഇതിന് എടുക്കേണ്ട നടപടികളെക്കുറിച്ച് അവ്യക്ത തുടരുകയാണ്.
ശബരിമലയിൽ കൂടുതൽ സ്ത്രീ ജീവനക്കാരെ വിന്യസിക്കാൻ ദേവസ്വം ബോർഡ് കമ്മീഷണ‍ർ കഴി‍ഞ്ഞ ദിവസം സർക്കുലർ  ഇറക്കിയിരുന്നു. എന്നാൽ അങ്ങനെ ഒരു ആലോചന ഇപ്പോഴില്ലെന്നാണ് പ്രസിഡന്‍റ് എ പത്മകുമാർ പറയുന്നതാണ്.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിലല്ല ഇപ്പോൾ ശ്രദ്ധിക്കുന്നത്. പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാനാണ് ശ്രമം. നിയമപരമായ ബാധ്യത നടപ്പാക്കും. പക്ഷെ അമിതാവേശത്തിന് ഇല്ലെന്നും പത്മകുമാര്‍ പറഞ്ഞു.

error: Content is protected !!